മൈക്രോ ബയോളജി ലാബിൽ തീപിടിത്തം

വണ്ടാനം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം. ഒന്നാം നിലയിലെ ബ്ലഡ് ബാങ്കിന് എതിർവശത്തെ മൈക്രോ ബയോളജി ലാബിലാണ് തീ പിടിത്തമുണ്ടായത്. രാത്രി 9.30 നായിരുന്നു സംഭവം. ലാബിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീ പിടിത്തമാണെന്ന് സ്ഥിരീകരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് ആശുപത്രിയിലെ മൈക്രോ ബയോളജി ലാബ് ഉൾപ്പടെ സമീപത്തെ വിവിധ വിഭാഗങ്ങളിൽ വ്യാപകമായി പുക നിറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിന്ന് അഗ്നി രക്ഷാസേനയെത്തി പുക നീക്കം ചെയ്ത ശേഷമുള്ള പരിശോധനയിൽ ലാബിലുണ്ടായിരുന്ന ഫ്രിഡ്ജിന് തീപിടിച്ചതാണെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് തീ കെടുത്തി ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലായി. മറ്റുനാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.









0 comments