ധനസഹായം കൈമാറി

ചാരുംമൂട്
തൊഴിലുറപ്പ് പദ്ധതിയുടെ ജോലിക്കിടെ അപകടത്തില്‍ മരിച്ച നൂറനാട് ചെറുമുഖ ഇടയിലേവാലില്‍ ഇ ആർ ശാന്തമ്മയുടെ കുടുംബത്തിന് ധനസഹായം കൈമാറി. എക്‌സ്‌ഗ്രേഷ്യ തുകയായി അനുവദിച്ച രണ്ടുലക്ഷം രൂപയും തൊഴിലാളികള്‍ സമാഹരിച്ച 99,000 രൂപയുമാണ് കൈമാറിയത്. നൂറനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ് തുക കുടുംബാംഗങ്ങൾക്ക് കൈമാറി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി പുരുഷോത്തമന്‍, സ്ഥിരംസമിതി അധ്യക്ഷരായ ശോഭ സുരേഷ്, സജനി ജോജി, പഞ്ചായത്തംഗങ്ങളായ മഞ്‌ജു സന്തോഷ്, പുഷ്‌പ ബാലചന്ദ്രന്‍, ഷൈലജ സുരേഷ്, ജി അജികുമാര്‍, ടി ബിന്ദു, മാജിദ ഫസല്‍, ഗീത അപ്പുക്കുട്ടന്‍, ശ്രീകല സുരേഷ്, അസിസ്‌റ്റന്റ് സെക്രട്ടറി കെ പി മനോജ്, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ വി ചിത്ര, ദീപ സുരേന്ദ്രന്‍, എസ് ഐശ്വര്യ, എ സുമ, എ ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു.









0 comments