ധനകാര്യ കമീഷൻ ചമ്പക്കുളം ബ്ലോക്ക് സന്ദർശിച്ചു

മങ്കൊമ്പ്
ഏഴാം സംസ്ഥാന ധനകാര്യ കമീഷൻ ചെയർമാൻ ഡോ കെ എൻ ഹരിലാലും സംഘവും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു. ധനവിനിയോഗവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തി നിർദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളും സന്ദർശിച്ച് ഉദ്യോഗസ്ഥരിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചു. പ്രദേശത്തെ വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദേശങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ മാർഗ രേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി കമീഷൻ ചെയർമാന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീകാന്ത്, സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ വേണുഗോപാൽ, ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പിഷാരത്ത്, എസ് ശ്രീജിത്ത്, മധു സി കോളങ്ങര, രജനി അജിത്ത് കുമാർ, കമീഷൻ ജോ. സെക്രട്ടറി എം പ്രശാന്ത്, ബിഡിഒ ഷാജിമോൻ പത്രോസ്, നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.









0 comments