രാസവളം സബ്‌സിഡി
കർഷകസംഘം പ്രക്ഷോഭത്തിലേക്ക്

ആലപ്പുഴ
രാസവളം സബ്‌സിഡി വൻതോതിൽ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള കർഷകസംഘം പ്രക്ഷോഭത്തിലേക്ക്. ചൊവ്വാഴ്‌ച ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും പ്രസ്‌താവനയിൽ പറഞ്ഞു. കർഷകരെ അങ്ങേയറ്റം ദുരിതത്തിലാക്കുന്നതാണ് കേന്ദ്രസർക്കാർ നടപടി. രണ്ടുമാസത്തിനുള്ളിൽ ഫാക്‌ടംഫോസ് ചാക്കിന് 1300 രൂപയിൽനിന്ന് 1425 രൂപയായി വർധിച്ചു. പൊട്ടാഷ് 1550 രൂപയായിരുന്നത് 1800 ആയും 18:9:18 1200 ആയിരുന്നത് 1300 ആയും വർധിച്ചു. കൃഷിച്ചെലവ് കുതിച്ചുയരാനും കർഷകരുടെ വരുമാനം കുത്തനെ ഇടിയാനും ഇത് വഴിയൊരുക്കും. കേന്ദ്രനടപടിക്കെതിരെ ശക്‌തമായ പ്രക്ഷോഭം തുടരും.









0 comments