കർഷക സമ്പർക്ക പരിപാടി

കടക്കരപ്പള്ളി ക്ഷീരോൽപ്പാദക സഹകരണസംഘത്തിൽ സംഘടിപ്പിച്ച കർഷക സമ്പർക്ക പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും കടക്കരപ്പള്ളി ക്ഷീരോൽപ്പാദക സഹകരണസംഘവും ചേർന്ന് കർഷക സമ്പർക്ക പരിപാടി ഒരുക്കി. കടക്കരപ്പള്ളി ക്ഷീരസംഘം ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എസ് ഷിജി, പഞ്ചായത്തംഗം പി ഡി ഗഗാറിൻ,- സംഘം പ്രസിഡന്റ് പുരുഷോത്തമക്കുറുപ്പ്, ക്ഷീരവികസന ഓഫീസർ ഷിൻഡ്യ, ബിഡിഒ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. രാജലക്ഷ്മി സ്വാഗതവും സെക്രട്ടറി സവിത നന്ദിയുംപറഞ്ഞു. കർഷകർക്ക് സൗജന്യ കാലിത്തീറ്റ വിതരണം വി ജി മോഹനൻ ഉദ്ഘാടനംചെയ്തു.









0 comments