മുതിർന്ന പത്രപ്രവർത്തകരുടെ കുടുംബസംഗമം

മുതിർന്ന പത്രപ്രവർത്തകരുടെ കുടുംബസംഗമവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
മുതിർന്ന പത്രപ്രവർത്തകരുടെ കുടുംബസംഗമവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു. സീനിയർ ജേർണലിസ്‌റ്റ്‌സ് യൂണിയൻ കേരള (എസ്ജെയുകെ) ജില്ലാ കമ്മിറ്റി റോയൽ പാർക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കളർകോട് ഹരികുമാർ അധ്യക്ഷനായി. എസ്ജെയുകെ മുൻ സംസ്ഥാന സെക്രട്ടറി പി ജയനാഥ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, സമസ്‌ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പ്രൊഫ. നെടുമുടി ഹരികുമാർ, പ്രസ് ക്ലബ് സെക്രട്ടറി ആർ രജീഷ്‌കുമാർ, ആര്യാട് ഭാർഗവൻ, സതീഷ് ആലപ്പുഴ, മാധ്യമപ്രവർത്തകരായ എം വിനീത ഗോപി, കെ എ ബാബു, ബി സുശിൽകുമാർ, ഷംസുദീൻ, എസ്ജെയുകെ സംസ്ഥാന കമ്മിറ്റി അംഗം കെ ജയപ്രകാശ്, ജില്ലാ സെക്രട്ടറി എ ഷൗക്കത്ത്, രേഖ കൃഷ്‌ണൻ, സലീഷ്‌കുമാർ, രാജീവ്, സജിത, രാധമ്മ, രാജമ്മ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുതിർന്ന പത്രപ്രവർത്തകരായിരുന്ന പരേതരായ കെ കാർത്തികേയന്റെ ഭാര്യ രാധമ്മ, ടി വി ഹരിദാസിന്റെ ഭാര്യ രാജമ്മ എന്നിവരെ എസ്ജെയുകെ സംസ്ഥാന വൈസ്‌പ്രസിഡന്റ് ജെ ആർ പറത്തറയും സംസ്ഥാന കമ്മിറ്റി അംഗം കെ ജയപ്രകാശും ഓണപ്പുടവ നൽകി ആദരിച്ചു.









0 comments