നേത്ര പരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും

ചെങ്ങന്നൂർ
കല്ലിശേരി വിഎച്ച്എസ് സ്‌കൂൾ എൻഎസ്‌എസ് യൂണിറ്റും അടൂർ കിങ്സ് ലയൺസ് ക്ലബ്ബും ചേർന്ന് ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കണ്ണടവിതരണവും സംഘടിപ്പിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ നാരായണരു പണ്ടാരത്തിൽ അധ്യക്ഷനായി. ഡോ. വർഗീസ് കെ എബ്രഹാം, ക്യാമ്പ് കോ–-ഓർഡിനേറ്റർ ബി ശ്രീജിത്ത്, പ്രിൻസിപ്പൽ പി ജി അനിൽകുമാർ, പഞ്ചായത്തംഗം ബീന ബിജു, പിടിഎ പ്രസിഡന്റ് ശോശാമ്മ മജു, പ്രഥമാധ്യാപിക സൗമ്യ എസ് നമ്പൂതിരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സുമിത്ര എന്നിവർ സംസാരിച്ചു.









0 comments