പ്രവാസി സംഘം ധർണ

നിമിഷപ്രിയയെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം കായംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
യമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും ഇവരെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം കായംകുളം ഏരിയ കമ്മിറ്റി ധർണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി മോഹൻകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി സാബു വാസുദേവൻ, പ്രസിഡന്റ് മുഹമ്മദ് അൻസിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരികുമാർ കൊട്ടാരം, ജേക്കബ് കുട്ടി, ഷിബു, സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സലീം, സുധീർ ഫർസാന, ഗോപി, ജയറാം എന്നിവർ സംസാരിച്ചു.









0 comments