ആവേശമായി വിളംബരജാഥകൾ

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച വിളംബരജാഥ
ആലപ്പുഴ
ആലപ്പുഴയിൽ നടക്കുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിളംബരജാഥ നടത്തി. ആലപ്പുഴ നഗരത്തിൽ സീറോ ജങ്‌ഷനിൽനിന്ന് ആരംഭിച്ച ജാഥയിൽ സിവിൽ സ്‌റ്റേഷൻ, ടൗൺ, മെഡിക്കൽ കോളേജ് ഏരിയകളിലെ ജീവനക്കാർ അണിചേർന്നു. തുടർന്ന് ആലുക്കാസ് ഗ്രൗണ്ടിൽ നടന്ന സാംസ്‌കാരികസംഗമം സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ പി പി സന്തോഷ്, പി സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ ബി സന്തോഷ് സ്വാഗതവും ജില്ലാ സെക്രട്ടറി സി സിലീഷ് നന്ദിയും പറഞ്ഞു. സ്വാഗതസംഘം പ്രചാരണ കമ്മിറ്റി ചെയർമാൻ അജയ് സുധീന്ദ്രൻ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗംങ്ങളായ പി സജിത്ത്, പി സി ശ്രീകുമാർ സ്വാഗതസംഘം കൺവീനർ എൽ മായ എന്നിവർ പങ്കെടുത്തു. അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വള്ളികുന്നം എഫ്എച്ച്സിയിലെ ജീവനക്കാരനായ വൈശാഖിനെ യോഗത്തിൽ ആദരിച്ചു. മങ്കൊമ്പിൽ പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ജില്ലാ വൈസ്‌പ്രസിഡന്റ് ബി ആനന്ദക്കുട്ടൻ ഉദ്ഘാടനംചെയ്‌തു. വി കെ ഉദയൻ, ബൈജു പ്രസാദ്, എസ് കലേഷ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്‌തു. പി എസ് വിനോദ്, എസ് ജോഷി, എം അരുൺ എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. ഒ ബിന്ദു എസ് ഗിരീഷ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ, ബി സുബിത്, ജെ സജുദേവ് എന്നിവർ സംസാരിച്ചു. കായംകുളത്ത് ജില്ലാ കമ്മിറ്റി അംഗം അജിത് എസ് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഹരിപ്പാട് സ്വാഗതസംഘം റിസപ്ഷൻ കമ്മിറ്റി കൺവീനർ പി പി അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അജിത്, വി എസ് ഹരിലാൽ, ഷീബ ചന്ദ്രൻ, ഏരിയ പ്രസിഡന്റ് എസ് ഗുലാം എന്നിവർ സംസാരിച്ചു.









0 comments