വൈദ്യുതി ജീവനക്കാരുടെ ധർണ

ചേർത്തല
വൈദ്യുതി ജീവനക്കാരുടെയും എൻജിനിയർമാരുടെയും ദേശീയ ഏകോപന സമിതി ചേർത്തല ഡിവിഷൻ ചാപ്റ്റർ പ്രതിഷേധധർണ നടത്തി. വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ചേർത്തല ഡിവിഷൻ ഓഫീസിന് മുന്നിൽ വർക്കേഴ്‌സ് അസോസിയേഷൻ(സിഐടിയു) ഡിവിഷൻ സെക്രട്ടറി വി സഞ്‌ജയ്‌നാഥ് ഉദ്‌ഘാടനംചെയ്‌തു. ഓഫീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം രതി എൻ നായർ അധ്യക്ഷയായി. ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം ജി ഗിരികുമാർ, കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) ഡിവിഷൻ പ്രസിഡന്റ് കെ വി സന്തോഷ്‌കുമാർ, കലേഷ്, പി സത്യൻ, അലൂഷ് എന്നിവർ സംസാരിച്ചു.









0 comments