ഇ-–മാലിന്യ ശേഖരണം തുടങ്ങി

പുന്നപ്ര തെക്ക് പഞ്ചായത്തിൽ ഇ- മാലിന്യ ശേഖരണം എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ
മാലിന്യ മുക്ത നവകേരളം കർമ പരിപാടിയുടെ ഭാഗമായി ഇ- മാലിന്യശേഖരണത്തിന് ജില്ലാ തലത്തിൽ തുടക്കമായി. പുന്നപ്ര തെക്ക് പഞ്ചായത്തിൽ ഷാജി പുഴക്കരയുടെ വീട്ടിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ ശുചിത്വ മിഷൻ, നവകേരള മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് അധ്യക്ഷനായി. പഞ്ചായത്തിലെ 17 വാർഡുകളിലും ഇതേ ദിവസം ഇ- മാലിന്യ ശേഖരണം പൂർത്തിയാക്കി. ഇ- മാലിന്യത്തിന് ഹരിതകർമ സേനയ്ക്കും ഇവ നൽകുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും നിശ്ചിതതുക നൽകിയാണ് ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നത്. തദ്ദേശസ്വയം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു, ക്ലീൻ കേരള കമ്പനി സെക്ടറൽ ഓഫീസർമാരായ എസ് ജയൻ, ലിജ, സ്ഥിരംസമിതി അധ്യക്ഷ സുലഭ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശൻ, ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി ഷൈജി സുരേഷ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജൂഡി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.









0 comments