വിവാഹദിവസം 500 പൊതിച്ചോർ നൽകി നവവധു

നവവധു അഡ്വ. ബാല ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയിലേക്ക് പൊതിച്ചോറ് നൽകുന്നു
ചാരുംമൂട്
ഡിവൈഎഫ്ഐ ആലപ്പുഴ മെഡിക്കൽ കോളേജിൽ നടപ്പാക്കിയ ഹൃദയപൂർവം പരിപാടിക്ക് 500ലേറെ പൊതിച്ചോർ നൽകി നവവധു. വിതരണത്തിന് ബുധനാഴ്‌ച പൊതിച്ചോർ നൽകേണ്ടിയിരുന്നത് ഡിവൈഎഫ്ഐ നൂറനാട് വടക്ക് മേഖല കമ്മിറ്റിയായിരുന്നു.പൊതിച്ചോർ സംഘടിപ്പിക്കാൻ മേഖലാ കമ്മിറ്റി അംഗങ്ങൾ നോട്ടീസുമായി നവവധു അഡ്വ. ബാലയുടെ വീട്ടിലും ചെന്നിരുന്നു. തന്റെ വിവാഹദിവസം സമൂഹത്തിന് മാതൃകയാകുന്ന എന്തെങ്കിലും കാര്യം ചെയ്യണം എന്ന് മനസിലുണ്ടായിരുന്ന ബാലയുടെ ശ്രദ്ധയിൽ പെടുകയും 500 പൊതിച്ചോർ നൽകാമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ വിളിച്ചറിയിക്കുകയുമായിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്അംഗം അഡ്വ. തുഷാരയുടെയും, പൊലീസുദ്യോഗസ്ഥനായ വിവേകുമാറിന്റെയും മകളാണ് അഡ്വ. ബാല.അഡ്വ. ബാലയും അഡ്വ. ശ്രീജിത്തും തമ്മിലുള്ള വിവാഹം കായംകുളം മികാസ് കൺവൻഷൻ സെന്ററിൽ നടന്നു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് എസ് അരവിന്ദ്, സെക്രട്ടറി ബി ശിവപ്രസാദ്, മേഖലാ കമ്മിറ്റി അംഗങ്ങളായ എസ് രാജേഷ്, മനു, ആദേശ്, അമൽ, സിപിഐഎം ലോക്കൽ സെക്രട്ടറി പി അശോകൻനായർ എന്നിവർ ചേർന്ന് പൊതിച്ചോർ നവവധുവിൽനിന്ന് ഏറ്റുവാങ്ങി.









0 comments