മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു

പ്രതി ബാബു
ആലപ്പുഴ
ആലപ്പുഴ കൊമ്മാടി പോപ്പി പാലത്തിന് സമീപം മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു. പോപ്പി പാലത്തിന് കിഴക്ക് മന്നത്ത് വാർഡിൽ പനവേലി പുരയിടത്തിൽ ആഗ്‌നസ് (65), തങ്കരാജ് (70) എന്നിവരെയാണ് മകൻ ബാബു (47) കുത്തിക്കൊന്നത്. കൊലയ്‌ക്ക് ശേഷം കടന്നുകളഞ്ഞ പ്രതിയെ സമീപത്തെ ബാറിൽനിന്നും പൊലീസ് പിടികൂടി. വ്യാഴം രാത്രി 8.30നായിരുന്നു കൊലപാതകം. മദ്യപിച്ച് വീട്ടിലെത്തിയ ബാബു മാതാപിതാക്കളുമായി വഴക്കുണ്ടാക്കി. തുടർന്ന് ഇരുവരെയും ആക്രമിച്ചു. സഹോദരിയെ ഫോണിൽ വിളിച്ചും അയൽവീട്ടിലെത്തിയും ഇരുവരെയും കുത്തിയതായി അറിയിച്ചു. നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. തങ്കരാജ് സംഭവസ്ഥലത്തും ആഗ്നസ് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.









0 comments