തുണയായി മന്ത്രി സജി ചെറിയാന്‍
ദൃശ്യക്ക് ഇനി വരച്ച് മുന്നേറാം

ദൃശ്യ പ്രസാദിനെ മന്ത്രി സജി ചെറിയാന്‍ അനുമോദിക്കുന്നു
കെ സുരേഷ് കുമാര്‍
Published on Aug 19, 2025, 12:12 AM | 1 min read
മാന്നാർ
ശരീരം തളർന്നിട്ടും തളരാത്ത മനസുമായി വരയുടെ പടവുകള്‍ കയറുന്ന ദൃശ്യ പ്രസാദിന് ഇനി ചിത്രകല പഠിക്കാം. കുളഞ്ഞിക്കാരാഴ്-മ ശിവശൈലത്തിൽ പരേതനായ പ്രസാദിന്റെ മകള്‍ക്കാണ് സാംസ-്‌കാരിക മന്ത്രി സജി ചെറിയാന്‍ ചിത്രകലാ പഠനത്തിന് വഴിയൊരുക്കിയത്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് ശരീരംതളർന്ന് ദൃശ്യ പ്രസാദിന് നടക്കാൻ കഴിയാതായത്. കൂട്ടുകാരോടൊപ്പമുള്ള കളിചിരികളെല്ലാം അവസാനിച്ചെങ്കിലും മനസുതളരാതെ വീട്ടിലിരുന്ന് പഠിച്ച് ബികോം ബിരുദംവരെ കരസ്ഥമാക്കി. പ്രസാദിന്റെ മരണത്തോടെ ദൃശ്യയ-്‌ക്ക് തുണയേകിയത് അമ്മ സുജാതയും കുഞ്ഞമ്മ ജാനമ്മയുമായിരുന്നു. കിട്ടുന്ന സമയം മുഴുവൻ ചിത്രരചനയിൽ മുഴുകിയ ഇൗ കലാകാരിയുടെ കാൻവാസിൽ തനിക്ക് കാണാനാകാത്ത കാഴ-്‌ചകളും താൻ കണ്ട മുഖങ്ങളും വിരിഞ്ഞു. ദൃശ്യ വരച്ച മന്ത്രി സജി ചെറിയാന്റെ ചിത്രം അദ്ദേഹത്തിനയച്ചുകൊടുത്തത് ചിത്രകലാപഠനത്തിന് നിമിത്തമാവുകയായിരുന്നു. കുളഞ്ഞിക്കാരാഴ-്‌മ 3711–-ാം നമ്പർ എസ്‌എൻഡിപി ശാഖായോഗത്തിന്റെ പ്രാർഥനാഹാൾ സമർപ്പണത്തിനെത്തിയ മന്ത്രിയോട് കാണണമെന്ന ദൃശ്യയുടെ ആഗ്രഹം ഭാരവാഹികൾ അറിയിച്ചു. യോഗം മാന്നാർ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം എന്നിവരോടൊപ്പം വീട്ടിലെത്തിയ മന്ത്രി ശാഖയുടെ ആദരവായി മൊമന്റോയും പൊന്നാടയും ദൃശ്യക്ക് കൈമാറി. ദൃശ്യ താൻ വരച്ച സജി ചെറിയാന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ഇത്രയും കഴിവുള്ള മോൾ വലിയൊരു ചിത്രകാരിയാകണം എന്നുപറഞ്ഞ മന്ത്രി വേണ്ട സഹായമെല്ലാം നൽകാമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. വൈകിട്ടുതന്നെ ആറൻമുള വാസ-്‌തുവിദ്യാ ഗുരുകുലത്തിൽനിന്ന് ദൃശ്യയെ ബന്ധപ്പെട്ട് വീട്ടിലെത്തി ചിത്രകല അഭ്യസിപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ-്‌തുനൽകാമെന്ന് അറിയിച്ചു. വരയുടെ പുതിയ വാതായനങ്ങളിലേക്ക് കടക്കാനുള്ള ആവേശത്തിലാണിപ്പോൾ ദൃശ്യ.









0 comments