ജില്ലാ ക്ഷീരസംഗമം വയലാറിൽ

ജില്ലാ ക്ഷീരസംഗമം ലോഗോ മന്ത്രി പി പ്രസാദും എച്ച്‌ സലാം എംഎൽഎയും ചേർന്ന്‌ പ്രകാശിപ്പിക്കുന്നു

ജില്ലാ ക്ഷീരസംഗമം ലോഗോ മന്ത്രി പി പ്രസാദും എച്ച്‌ സലാം എംഎൽഎയും ചേർന്ന്‌ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 08, 2025, 01:37 AM | 1 min read

ചേർത്തല

ക്ഷീരവികസന വകുപ്പ്‌ നേതൃത്വത്തിൽ ജില്ലാ ക്ഷീരസംഗമം 16, 17, 18 തീയതികളിൽ വയലാറിൽ നടത്തും. ഒളതല സെന്റ്‌ മൈക്കിൾസ് പാരിഷ് ഹാളിലാണ്‌ പരിപാടി. ​സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, വിരമിച്ച ക്ഷീരസംഘം ജീവനക്കാരെ ആദരിക്കക്കൽ, ജീവനക്കാർക്ക്‌ ശിൽപ്പശാല, പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ടാകും. മന്ത്രി പി പ്രസാദും എച്ച് സലാം എംഎൽഎയും ചേർന്ന്‌ നിയമസഭാ ചേമ്പറിലെ ചടങ്ങിൽ ലോഗോ പ്രകാശിപ്പിച്ചു. ​ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ നിഷ വി ഷെരീഫ്, ക്ഷീരകർഷക ക്ഷേമനിധിബോർഡ് അംഗം ബി അൻസാരി, ഒളതല ക്ഷീരസംഘം പ്രസിഡന്റ് സി ആർ ബാഹുലേയൻ, മേനാശേരി ക്ഷീരസംഘം പ്രസിഡന്റ് കെ ജി പ്രിയദർശനൻ, ക്ഷീരവികസന ഓഫീസർ കെ ആർ രാകേന്ദു, ഡെയറിഫാം ഇൻസ്ട്രക്‌ടർ എസ്‌ റിഷി, ഒളതല സംഘം സെക്രട്ടറി കെ ആർ സജിത്ത് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home