മുന്നേറ്റം എണ്ണിപ്പറഞ്ഞ് വികസനസദസ്

പാണാവള്ളി പഞ്ചായത്ത് വികസന സദസ് ദലീമ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
പെരുന്പളം പഞ്ചായത്ത് വികസനസദസ് കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ അധ്യക്ഷയായി. അസി. സെക്രട്ടറി കെ പി മധു സംസ്ഥാന സർക്കാരിന്റെ വികസനനേട്ടവും സെക്രട്ടറി വിൻസ്‌റ്റൺ ഡിസൂസ പഞ്ചായത്തിന്റെ വികസനനേട്ടവും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം എൻ ജയകരൻ, ശ്രീമോൾ ഷാജി, സരിത സുജി, കുഞ്ഞൻതന്പി, ബിനിത പ്രമോദ്, എം ശോഭനകുമാരി, അംബിക ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് അധ്യക്ഷനായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി രമണൻ ഓപ്പൺഫോറം നയിച്ചു. ജയശ്രീ ബിജു, എൻ കെ മോഹൻദാസ്, കെ കെ ഷിജി, കെ എം ദിപീഷ്, ഉദയമ്മ ഷാജി, സ്‌മിത ദേവാനന്ദ്, പി എസ് ഛായ എന്നിവർ സംസാരിച്ചു. വിജ്ഞാനകേരളം തൊഴിൽമേളയിൽ 17 ഉദ്യോഗാർഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. പാണാവള്ളിയിൽ ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് രാഗിണി രമണൻ അധ്യക്ഷയായി. സർക്കാരിന്റെ വികസനനേട്ടം റിസോഴ്‌സ് പേഴ്‌സൺ പി വി വിനോദും പഞ്ചായത്തിന്റെ വികസനനേട്ടം പഞ്ചായത്ത് സെക്രട്ടറി കെ എസ് പ്രിയയും അവതരിപ്പിച്ചു. രാജേഷ് വിവേകാനന്ദ, കെ ഇ കുഞ്ഞുമോൻ, ജി ധനേഷ്‌കുമാർ, ഹരീഷ്‌മ വിനോദ്, എസ് രാജിമോൾ, പി എം പ്രമോദ്, എൽ അശോക് കുമാർ, മീര സജീവ്, ഫൗലദ് എന്നിവർ സംസാരിച്ചു.









0 comments