വികസനസദസ്‌ 
ജനാധിപത്യത്തിന്റെ 
പുതുമുഖം: മന്ത്രി പി പ്രസാദ്‌

വികസനസദസ്

ചേർത്തല നഗരസഭ വികസനസദസും തൊഴിൽമേളയും മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2025, 12:17 AM | 1 min read

ചേര്‍ത്തല

ജനാധിപത്യത്തിന്റെ പുതിയ മുഖമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വികസനസദസിലൂടെ അവതരിപ്പിക്കുന്നതെന്ന് മന്ത്രി പി പ്രസാദ്‌ പറഞ്ഞു. നഗരസഭയുടെ വികസനസദസും തൊഴില്‍മേളയും ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ സംസ്ഥാനത്തിന്‌ മാതൃകയായ നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ​കഞ്ഞിക്കുഴി ബിഡിഒ സി വി സുനില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന– ക്ഷേമ പ്രവര്‍ത്തനങ്ങളും നഗരസഭ സെക്രട്ടറി ടി കെ സുജിത്ത് നഗരസഭയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷൻ എ എസ്‌ സാബു, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി എൻ ബാബു എന്നിവര്‍ ഓപ്പണ്‍ഫോറം നയിച്ചു. ​വൈസ്ചെയര്‍മാന്‍ ടി എസ് അജയകുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ ജി രഞ്‌ജിത്ത്, ശോഭ ജോഷി, മാധുരി സാബു, ഏലിക്കുട്ടി ജോണ്‍, ക‍ൗൺസിലർമാരായ പി ഉണ്ണികൃഷ്‌ണന്‍, എ അജി, ലിസി ടോമി, ഷീജ സന്തോഷ്, സിഡിഎസ്‌ ചെയർപേഴ്‌സൺ അഡ്വ. പി ജ്യോതിമോള്‍ എന്നിവര്‍ സംസാരിച്ചു. ​നഗരസഭ നടപ്പാക്കിയ ചേലൊത്ത ചേർത്തല, സേവ്‌ എഎസ്‌ കനാൽ പദ്ധതികൾ മികവുറ്റതായെന്നും തുടർച്ച ഉണ്ടാകണമെന്നും സദസ്‌ അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home