ജില്ലാക്കോടതിപ്പാലം പൊളിക്കൽ: ട്രയൽ റൺ ഒരാഴ്‌ചയ്‌ക്കകം

സ്വന്തം ലേഖകൻ
ആലപ്പുഴ
ജില്ലാക്കോടതിപ്പാലം പൊളിക്കുന്നതിന് മുന്നോടിയായുള്ള ട്രയൽ റൺ ഒരാഴ്‌ചയ്‌ക്കുള്ളിൽ നടക്കും. നഗരത്തിലെ ഗതാഗതം തിരിച്ചുവിടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനാണ് ട്രയൽ റൺ. ഇതിനായി ആലപ്പുഴ പട്ടണത്തിന്റെ പല ഭാഗങ്ങളിലും സൂചനാ ബോർഡുകൾ സ്ഥാപിക്കും. പാലത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങൾ തിരിച്ച് വിടും. ഇങ്ങനെ ചെയ്യുമ്പോൾ എവിടെയാണ് ഗതാഗതക്കുരുക്കും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നതെന്ന് പരിശോധിക്കും. ഇത് പരിഹരിച്ചതിന് ശേഷമായിരിക്കും പാലം പൊളിക്കുക. പുതിയ പാലം നിർമാണത്തിനായി പൈലിങ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിർമാണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ തെക്കുഭാഗത്തുള്ള കടകൾ പൊളിച്ചുനീക്കിത്തുടങ്ങി. ബുധനാഴ്‌ചയോടെ ഇത് പൂർണമാകും.









0 comments