സിപിഐ എം പ്രവർത്തകനെ 
കഞ്ചാവ് വിൽപ്പനക്കാരൻ കുത്തി

Rajan is in the hospital after being stabbed in the leg.

കാലിന് കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന രാജൻ

വെബ് ഡെസ്ക്

Published on Aug 22, 2025, 12:00 AM | 1 min read

കായംകുളം

കഞ്ചാവ് വിൽപ്പനക്കാരൻ സിപിഐ എം പ്രവർത്തകനെ വീടുകയറി കുത്തിപ്പരിക്കേൽപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ കീരിക്കാട് ലോക്കൽ കമ്മിറ്റി മുൻ അംഗവും ബ്രാഞ്ചംഗവുമായ രാജൻ കണ്ണമ്പള്ളിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ-്‌ച രാത്രി ഒമ്പതിനാണ് സംഭവം. അയൽവാസിയായ മണിയപ്പൻ നാസറിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വിൽപ്പനയ-്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് രാജൻ പറഞ്ഞു. കായംകുളം പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home