സിപിഐ ജില്ലാ സമ്മേളനം തുടങ്ങി
മോദിയുടെ പ്രസംഗങ്ങൾ ഹിറ്റ്‌ലറെ ഓർമിപ്പിക്കുന്നു: ബിനോയ് വിശ്വം

മാവേലിക്കര
മോദിയുടെ പ്രസംഗങ്ങൾ ഹിറ്റ്‌ലറുടെ പ്രസംഗങ്ങളെ ഓർമിപ്പിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം മൂന്നാംകുറ്റി കാം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റായ സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഫാസിസ്റ്റ് അതിന്റെ മുഖം ഒറ്റയടിയ്ക്ക് കാണിക്കാറില്ല. ഹിറ്റ്‌ലറും തെരഞ്ഞെടുപ്പിലൂടെയാണ് കടന്നുവന്നത്. എല്ലാം കൈപ്പിടിയിലായപ്പോൾ ഹിറ്റ്‌ലർ സമ്പൂർണ ഫാസിസ്റ്റായി. കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഹിറ്റ്‌ലറിന്റേതിന് സമാനമാണ്–- ബിനോയ് വിശം പറഞ്ഞു. എസ് സോളമൻ സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്‌ച തുടരും.









0 comments