ഫാമിലി ഹെൽത്ത്‌ സെന്റർ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി

Family Health Centre

കൈനകരി കുപ്പപ്പുറം ഫാമിലി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം പ്രസിഡന്റ്‌ എം സി പ്രസാദ് 
അനാച്ഛാദനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2025, 01:26 AM | 1 min read

തകഴി

​കൈനകരി കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാമിലി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം മന്ത്രി വീണാ ജോർജ്‌ ഓൺലൈനായി ഉദ്‌ഘാടനംചെയ-്‌തു. പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന്‌ മന്ത്രി പറഞ്ഞു. 1.45 കോടി മുതൽമുടക്കിലാണ്‌ പുതിയ കെട്ടിടം പണിയുന്നത്‌. കേരള പൊലീസ് ഹൗസിങ്‌ ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് ആണ് നിർമാണം. തോമസ-്‌ കെ തോമസ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ എം സി പ്രസാദ്, പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ്‌ പ്രസീദ മിനിൽകുമാർ, ബ്ലോക്ക് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷീല സജീവ്, പ്രോഗ്രാം ഓഫീസർ ഡോ. കോശി സി പണിക്കർ, ഡെപ്യൂട്ടി ഡിഎംഒ പാർവതി പ്രസാദ്, വികസന സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, സബിത മനു, പഞ്ചായത്തംഗങ്ങളായ എ ഡി ആന്റണി, ഡി ലോനപ്പൻ, ലീനമോൾ, ശാലിനി ലൈജു, എ ഡി കുഞ്ഞച്ചൻ, ടി പി രാജു, മെഡിക്കൽ ഓഫീസർ ഡോ. ഫ്രഷി തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home