കോടതിപ്പാലം നിർമാണം അതിവേഗം

ജില്ലാ കോടതിപ്പാലം നിർമാണത്തിന്‌ വേഗമേറുന്നു
വെബ് ഡെസ്ക്

Published on Sep 10, 2025, 02:22 AM | 1 min read

ആലപ്പുഴ

ജില്ലാ കോടതിപ്പാലം നിർമാണത്തിന്‌ വേഗമേറുന്നു. ഇതുവരെ 69 പൈൽ നിർമാണം പൂർത്തിയായി. ആറ്‌ തൂണുകളും അഞ്ച്‌ പിയർ ക്യാപ്പുകളും ഏഴ്‌ ഗർഡറുകളും പൂർത്തിയാക്കി. നേരത്തേ വൈദ്യുതി തൂണുകളും കേബിളുകളും നീക്കിയിടത്ത്‌ വരുംദിവസങ്ങളിൽ കൂടുതൽ നിർമാണ പ്രവർത്തനം നടത്തും. പാലത്തിന്‌ പടിഞ്ഞാറ്‌ മത്സ്യകന്യകയുടെ ശിൽപ്പം മാറ്റുന്നതിന്‌ അന്തിമ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. പാലം നിർമാണത്തെ തുടർന്ന്‌ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഓണത്തിരക്കേറിയപ്പോഴും കാര്യമായ പ്രശ്‌നമില്ലാതെ ഗതാഗതം നിയന്ത്രിക്കാനായെന്ന്‌ പൊലീസ്‌ പറഞ്ഞു. പാലത്തിന്‌ വടക്കുനിന്ന്‌ മിനിസിവിൽ സ്‌റ്റേഷനിലേക്ക്‌ വാഹനങ്ങൾക്ക്‌ പോകാൻ വഴിയൊരുക്കിയത്‌ നഗരചത്വരത്തിന്‌ അകത്തുകൂടിയാണ്‌. മഴ പെയ്‌താൽ ഇ‍ൗ വഴി മോശമാകുന്നത്‌ കണക്കിലെടുത്ത്‌ ഇവിടെ ടൈൽ പാകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home