സ്‌കൂൾ കവാടം അടച്ച് കോൺഗ്രസ് സമരം

ചേർത്തല എസ്‌എൻഎം ഗവ. എച്ച്‌എസ്‌എസ് കുട്ടികളും അധ്യാപകരും ആശ്രയിക്കുന്ന പ്രവേശനകവാടം അടച്ച് കോൺഗ്രസ് ധർണ നടത്തുന്നു
ചേർത്തല
കുട്ടികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കി സ്‌കൂൾ കവാടത്തിനുമുന്നിൽ പന്തൽകെട്ടി കോൺഗ്രസ് സമരം . ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. എച്ച്‌എസ്‌എസിന്റെ പിൻഭാഗത്തെ ഹയർസെക്കൻഡറി ബ്ളോക്കിലേക്കുള്ള കവാടമാണ് ആരോഗ്യമേഖലയെ സർക്കാർ അവഗണിക്കുന്നെന്ന് ആരോപിച്ച് ധർണനടത്താനായി കോൺഗ്രസ് പ്രവർത്തകർ പന്തൽകെട്ടി അടച്ചത്.
ഇതാദ്യമായാണ് ഇവിടെ സമരപ്പന്തൽ ഉയരുന്നത്. കുട്ടികൾക്ക് ക്ലാസുകളിൽ പ്രവേശിക്കാൻ മറ്റുവഴി കണ്ടെത്തേണ്ടിവന്നു. അധ്യാപകരുടെ വാഹനങ്ങളും സ്‌കൂൾവളപ്പിൽ പ്രവേശിപ്പിക്കാനായില്ല.









0 comments