സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനുനേരെ കോൺഗ്രസ് ആക്രമണം

കായംകുളം
സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസായ എൻ എസ് സ്‌മാരക മന്ദിരത്തിനുനേരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആക്രമണം. നിരവധി സിപിഐ എം പ്രവർത്തകർക്ക് പ്രവർത്തകർക്ക് പരിക്കേറ്റു. പട്ടണത്തിൽ അഴിഞ്ഞാടിയ കോൺഗ്രസ് അക്രമിസംഘം നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടികളടക്കം തകർത്തു. ബുധനാഴ-്‌ച വൈകിട്ടോടെയായിരുന്നു നഗരസഭ കൗൺസിലർ കെ പുഷ-്‌പദാസിന്റെ നേതൃത്വത്തിൽ സംഘം പ്രകടനമായെത്തി ഓഫീസിന് ആക്രമണം നടത്തിയത്. രാഷ-്‌ട്രീയ പാർടികളുടെ പ്രകടനങ്ങൾ സാധാരണ ടൗണിൽ കൂടിയാണ് കടന്നുപോകുന്നത്. എന്നാൽ ആസൂത്രിതമായി താലൂക്ക് ആശുപത്രിയുടെ തെക്കുഭാഗത്തുള്ള റോഡിൽക്കൂടി വന്ന കോൺഗ്രസ് സംഘം ഒരു പ്രകോപനവുമില്ലാതെ ഓഫീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഓഫീസ് അങ്കണത്തിൽ ഉണ്ടായിരുന്ന പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞ ഇവർ സമീപമുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളും ബോർഡും നശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ ജെ മിനീസ, ബ്ലോക്ക് കമ്മിറ്റിയംഗം അതുൽ ജിത്ത്, കാശി, അനന്തു എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഐ എം കായംകുളം ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ ടി എ നാസർ അതിക്രമത്തിനിടെ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെയും കോൺഗ്രസുകാർ ആക്രമിച്ചു. തടയാനെത്തിയ പൊലീസിനെയും ആക്രമിച്ചു. സംഭവമറിഞ്ഞ് സിപിഐ എം നേതാക്കളും നിരവധി പ്രർത്തകരും ഓഫീസിലെത്തി. സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സ്ത്രീകളടക്കം വൻ പങ്കാളിത്തമായിരുന്നു. സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഗാനകുമാർ, ഷെയ്ക് പിഹാരീസ്, ഏരിയാ സെക്രട്ടറി ബി അബിൻഷാ, നഗരസഭ ചെയർപേഴ്സൺ പി ശശികല, പി അരവിന്ദാക്ഷൻ, എസ് നസിം, എസ് ആസാദ്, വി പ്രഭാകരൻ, കെ പി മോഹൻ ദാസ് ,ജി ശ്രീനിവാസൻ ,എസ് കേശുനാഥ്, കെ ശിവപ്രസാദ്, എം നസീർ, ഐ റഫീക്ക്, എസ് സുനിൽകുമാർ, എം വി ശ്യാം ,സി എ അഖിൽ കുമാർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.









0 comments