വിദ്യാർഥിനികൾക്ക് അനുമോദനം

മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിലെ അനുമോദന യോഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സംസ്ഥാനതല കേരള ഇന്നവേഷൻ ഫെസ്റ്റിവലിൽ നടത്തിയ ടിങ്കറിങ് ഫെസ്റ്റിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിലെ അഞ്ച് വിദ്യാർഥിനികളെ അനുമോദിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടിങ്കറിങ് ലാബ് പരിശീലകൻ പ്രവീൺ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ. ജി മുകുന്ദൻനായർ, പിടിഎ പ്രസിഡന്റ് എസ് അഷ്റഫ്, ബിപിസി സി ജ്യോതികുമാർ, പ്രഥമാധ്യാപിക അനിത എന്നിവർ സംസാരിച്ചു. ജില്ലയിൽ നിന്ന് സമർപ്പിച്ച 82 പ്രോജക്ടിൽ മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിന്റെ പ്രോജക്ട് തെരഞ്ഞെടുത്തത്. ദുരന്തബാധിത പ്രദേശമായ കുട്ടനാട് അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കാനാവശ്യമായ സാങ്കേതികവിദ്യയാണ് വിദ്യാർഥിനികൾ വികസിപ്പിച്ചത്.









0 comments