വിദ്യാർഥികൾക്ക് അനുമോദനം

ഹരിപ്പാട് ടെക്നിക്കൽ ഹൈസ-്കൂളിലെ ടിഎച്ച്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും പിടിഎയുടെ വാർഷിക പൊതുയോഗവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ടിഎച്ച്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഹരിപ്പാട് ടെക്‌നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികൾക്കുള്ള അനുമോദനവും പിടിഎയുടെ വാർഷിക പൊതുയോഗവും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു പ്രദീപ് അധ്യക്ഷനായി. സ്കൂൾ സൂപ്രണ്ട് സി ഗോപൻ, പിടിഎ വൈസ് പ്രസിഡന്റ് വി ആർ രഞ്ജീവ്, രാജേഷ്, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.









0 comments