ആയുഷ് സ്ഥാപന ജീവനക്കാർക്ക് അനുമോദനം

എൻഎബി എച്ച് അംഗീകാരം നേടിയ സ്ഥാപന ജീവനക്കാർക്കുള്ള അനുമോദനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) അംഗീകാരം നേടിയ ആയുഷ് സ്ഥാപന ജീവനക്കാരെ ആയുഷ് വകുപ്പ് അനുമോദിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ഗവ. ആയുർവേദ ഡിസ്‌പെൻസറികളായ ആര്യാട്, കഞ്ഞിക്കുഴി, കരുമാടി, പുലിയൂർ, വെളിയനാട്, കണ്ടല്ലൂർ, ദേവികുളങ്ങര, തകഴി, വീയപുരം, ഗവ. ഹോമിയോ ഡിസ്‌പെൻസറികളായ അമ്പലപ്പുഴ സൗത്ത്, ഭരണിക്കാവ്, മാന്നാർ, മാരാരിക്കുളം സൗത്ത്, മുതുകുളം, പാലമേൽ, മാരാരിക്കുളം നോർത്ത്, മാവേലിക്കര തെക്കേക്കര, പാണാവള്ളി, തിരുവൻ വണ്ടൂർ, മണ്ണഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറി ജീവനക്കാരെ എംഎൽഎ അനുമോദിച്ചു.ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ ജി ശ്രീജിനൻ സ്വാഗതം പറഞ്ഞു.









0 comments