വി എസിനെ അനുസ്‍മരിച്ചു

സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സംസാരിക്കുന്നു
ചാരുംമൂട്
സിപിഐ എം ചാരുംമൂട് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി ബിനു അനുശോചനപ്രമേയം അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജി ഹരിപ്രകാശ്, എം മുഹമ്മദാലി, കെ സണ്ണിക്കുട്ടി, ബിനോസ് തോമസ് കണ്ണാട്ട്, അജി, ദിലീപ് ഖാൻ, സുബേർ ചാരുംമൂട് സാദത്ത് എന്നിവർ സംസാരിച്ചു.
മാവേലിക്കര
വി എസിന്റെ നിര്യാണത്തിൽ വിവിധ ലോക്കൽ കമ്മിറ്റികൾ അനുശോചന യോഗം ചേർന്നു. മാവേലിക്കര ടൗൺ തെക്ക്, വടക്ക് ലോക്കൽ കമ്മിറ്റികൾ നഗരത്തിൽ അനുസ്മരണ റാലിയും യോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം ലീല അഭിലാഷ് അധ്യക്ഷയായി.പി വി സന്തോഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ജി അജയകുമാർ, ഡി തുളസീദാസ്, പ്രൊഫ. ജി ചന്ദ്രശേഖരൻനായർ, തോമസ് സി കുറ്റിശ്ശേരിൽ, അശോക് കുമാർ, ഗോവിന്ദൻ നമ്പൂതിരി, നവീൻ മാത്യു ഡേവിഡ് എന്നിവർ സംസാരിച്ചു. കെ അജയൻ സ്വാഗതം പറഞ്ഞു. തെക്കേക്കര പടിഞ്ഞാറ് ഡോ. കെ മോഹൻകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ, പ്രൊഫ. ടി എം സുകുമാര ബാബു, ഹരികുമാർ, എസ് സീമ എന്നിവർ സംസാരിച്ചു. തെക്കേക്കര കിഴക്ക് ടി വിശ്വനാഥൻ അധ്യക്ഷനായി. ജി അജയകുമാർ, എസ് ആർ ശ്രീജിത്ത്, അജിത്ത് തെക്കേക്കര എന്നിവർ സംസാരിച്ചു.









0 comments