കോളേജ് സുരക്ഷാ പദ്ധതിക്ക് തുടക്കം

ദുരന്തനിവാരണ അതോറിറ്റി ആലപ്പുഴ എസ്ഡി കോളേജിലെ ക്യാമ്പസ് റാപ്പിഡ് ആക്ഷൻ ടീം അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസ്
ആലപ്പുഴ
സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ തെരഞ്ഞെടുത്ത 11 കോളേജിൽ കോളേജ് സുരക്ഷാ പദ്ധതി തുടങ്ങി. ക്യാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും ഉറപ്പാക്കുന്ന പദ്ധതിയിൽ ആലപ്പുഴ എസ്ഡി കോളേജിലെ ക്യാമ്പസ് റാപ്പിഡ് ആക്ഷൻ ടീം അംഗങ്ങൾക്ക് ആദ്യ പരിശീലനം നൽകി.
ആരോഗ്യം, അഗ്നിരക്ഷാസേന, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ പ്രൊഫ. വി ആർ പ്രഭാകരൻനായർ ഉദ്ഘാടനംചെയ്‌തു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്‌ടർ സി പ്രേംജി അധ്യക്ഷനായി. ജില്ലാ ഹസാർഡ് അനലിസ്‌റ്റ് ചിന്തു, ഡിഎം പ്ലാൻ കോ–ഓർഡിനേറ്റർ രാഹുൽകുമാർ എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിൽ തെരഞ്ഞെടുത്ത മറ്റ് കോളേജുകളിൽ പരിശീലനം പൂർത്തിയാക്കും. 11 കോളേജുകളിലും ദുരന്തനിവാരണ കമ്മിറ്റി രൂപീകരിക്കുകയും തെരഞ്ഞെടുത്ത 100 കുട്ടികളെ ക്യാമ്പസ് റാപ്പിഡ് ആക്ഷൻ ടീമാക്കി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകും. ജില്ലയിലെ 1000 വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ പരിശീലനം ലഭ്യമാകുന്നത്. കോളേജ് സുരക്ഷാ പ്ലാനുകളും തയ്യാറാക്കും.









0 comments