നെൽപ്പുരക്കടവ് തോട് ശുചീകരണം ആരംഭിച്ചു

നെൽപ്പുരക്കടവ് തോട് ശുചീകരണയജ്ഞം ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ കെ രാമകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
നെൽപ്പുരക്കടവ് തോട് ശുചീകരണയജ്ഞത്തിന് തുടക്കമായി. നഗരസഭാധ്യക്ഷൻ കെ കെ രാമകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. വൈസ്ചെയർപേഴ്‌സൺ സുബി പ്രജിത്ത് അധ്യക്ഷയായി. രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ വൃത്തിയാക്കുന്നത്. സ്ഥിരംസമിതി അധ്യക്ഷരായ നാഗദാസ് മണ്ണാറശാല, നിർമലകുമാരി, എസ് കൃഷ്‌ണകുമാർ, വിനു ആർ നായർ, എസ് മിനി, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പീയൂഷ് ജി കലവറ, വള്ളംകളിസമിതി അംഗങ്ങളായ സി പ്രസാദ്, പ്രണവം ശ്രീകുമാർ, മുരളീധരൻപിള്ള, കൗൺസിലർ സജിനി സുരേന്ദ്രൻ, നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷമീർ എന്നിവർ സംസാരിച്ചു.









0 comments