യോഗത്തെ നശിപ്പിക്കാൻ കുലംകുത്തികളുടെ നീക്കം: വെള്ളാപ്പള്ളി

എസ്‌എൻഡിപി യോഗം ചേർത്തല യൂണിയൻ നേതൃസംഗമം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
എസ്‌എൻഡിപി യോഗത്തെ നശിപ്പിക്കാൻ അധികാരമോഹികളായ കുലംകുത്തികളുടെ കുത്സിതനീക്കത്തെ ഒന്നിച്ചുനിന്ന് ചെറുക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്‌എൻഡിപി യോഗം ചേർത്തല യൂണിയനിലെ മേഖലാ കമ്മിറ്റികൾ സംഘടിപ്പിച്ച നേതൃസംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിക്ക് ശബ്‌ദം ഉയർത്തുമ്പോൾ വർഗീയവാദിയായി മുദ്രകുത്തി തേജോവധത്തിനും നാവറുക്കാനുമാണ് ശ്രമം. തെരഞ്ഞെടുപ്പുകളിൽ സമുദായത്തിന് അർഹമായ പ്രതിനിധ്യം നൽകുകയും സഹായിക്കുകയും ചെയ്യുന്നവരെയാകണം പിന്തുണക്കേണ്ടത്. കേരള രാഷ്‌ട്രീയത്തിൽ മതാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യോഗം വൈസ്‌പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, പി ടി മന്മഥൻ, കെ പി നടരാജൻ, കെ എൽ അശോകൻ, ടി അനിയപ്പൻ എന്നിവർ സംസാരിച്ചു.









0 comments