തെരഞ്ഞെടുപ്പ് ആവേശത്തിൽ കുട്ടിവോട്ടർമാർ

ചുനക്കര
ചുനക്കര ഗവ. യുപി സ്‌കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശം. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം കെങ്കേമം. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാതൃകയില്‍ പ്രത്യേക ആപ്പ് തയ്യാറാക്കിയായിരുന്നു വോട്ടെടുപ്പ്. പോളിങ് ഓഫീസര്‍മാര്‍, പ്രിസൈഡിങ് ഓഫീസർ, പൊലീസ് എന്നീ വേഷങ്ങളിലെല്ലാം കുട്ടികൾ തന്നെ. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പിടിഎ സഹകരണത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ് പൂര്‍ത്തിയാകുമ്പോള്‍ യന്ത്രത്തിൽനിന്ന് ബീപ് ശബ്ദം കുട്ടികള്‍ക്ക് കൗതുകമായി. തെരഞ്ഞെടുപ്പ് സംവിധാനവും വിവിധ ഘട്ടങ്ങളും കുട്ടികൾക്ക് അടുത്തറിയാനായി. തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ഏഴാം ക്ലാസിലെ പി എസ് ഭഗത്തും വൈസ് പ്രസിഡന്റായി സഹപാഠി ആവണി അനിൽകുമാറും വിജയിച്ചു.









0 comments