എച്ച്‌ഡിഎസ്‌ എംപ്ലോയീസ്‌ യൂണിയൻ 
സമ്മേളനത്തിന്‌ സ്വാഗതസംഘമായി

കേരള ഗവ. ഹോസ്‌പിറ്റൽ ഡെവലപ്മെന്റ്‌ സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) 13–-ാം സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം  സിഐടിയു ദേശീയ കൗൺസിലംഗം അഡ്വ. കെ പ്രസാദ്‌ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on May 23, 2025, 12:26 AM | 1 min read

ചേർത്തല

കേരള ഗവ. ഹോസ്‌പിറ്റൽ ഡെവലപ്മെന്റ്‌ സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) 13–-ാം സംസ്ഥാന സമ്മേളനത്തിന്‌ സ്വാഗതസംഘം രൂപീകരിച്ചു. സിഐടിയു ദേശീയ കൗൺസിലംഗം അഡ്വ. കെ പ്രസാദ്‌ ഉദ്ഘാടനംചെയ്‌തു. യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എസ് ഉമയമ്മ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുനിൽകുമാർ, എ എം ആരിഫ്, എൻ ആർ ബാബുരാജ്, ബി വിനോദ്, പി ജി മുരളീധരൻ, പി എം പ്രമോദ് എന്നിവർ സംസാരിച്ചു. പി ഷാജിമോഹൻ സ്വാഗതവും വി റെജികുമാർ നന്ദിയും പറഞ്ഞു. ജൂൺ 29ന് ചേർത്തല വിടിഎഎം ഹാളിലാണ് സമ്മേളനം. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും. ഭാരവാഹികൾ: കെ പ്രസാദ് (ചെയർമാൻ), എൻ ആർ ബാബുരാജ്‌, ബി വിനോദ്, എസ് ഉമയമ്മ, ഷേർളി ഭാർഗവൻ (വൈസ്ചെയർമാൻമാർ),പി ഷാജിമോഹൻ (ജനറൽ കൺവീനർ), പി എം പ്രമോദ്, എ എസ്‌ സാബു, പി ജി മുരളീധരൻ, റജീബ് അലി, എസ് ഷാഹിറമോൾ (ജോയിന്റ്‌ കൺവീനർമാർ). ജൂൺ 29ന്‌ ചേർത്തലയിലാണ്‌ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Home