പുതിയ ഒപി ബ്ലോക്കും തുറക്കും
കുടുംബാരോഗ്യകേന്ദ്രം, ജനകീയ ലാബ് ഉദ്ഘാടനം ഇന്ന്

കാർത്തികപ്പള്ളി
ചേപ്പാട് പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രവും ജനകീയ ലാബും ചൊവ്വ രാവിലെ 10ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്യും. ചേപ്പാട് പഞ്ചായത്ത് അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷനാകും. പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രമാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്. ആര്‍ദ്രംപദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് ഗ്രാന്റില്‍നിന്ന് 37 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മാണം. നാട്ടുകാരുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്ത ശ്രമഫലമായാണ് ജനകീയ ലാബ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കെ സി വേണുഗോപാല്‍ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്കും ചൊവ്വ പകൽ 11ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. ജനകീയ ലാബ് ഡിഎംഒ ഡോ. ജമുന വര്‍ഗീസ് ഉദ്ഘാടനംചെയ്യും. ആര്‍ദ്രം പദ്ധതിയിൽ നിര്‍മിച്ച കെട്ടിടത്തിന് 21 ലക്ഷം രൂപയാണ് ചെലവ്.









0 comments