ചാത്തനാട് വാതക ശ്മശാനം പ്രവർത്തനം തുടങ്ങി

ആലപ്പുഴ
ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച തോണ്ടന്‍കുളങ്ങര വാര്‍ഡിലെ ചാത്തനാട് വാതക ശ്മശാനം പി പി ചിത്തരഞ്ജന്‍ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. ചാത്തനാട് ശ്മശാനത്തില്‍ വാര്‍ഷിക പദ്ധതിയില്‍ 66 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ ഗ്യാസ് ചേംബര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിലവിലെ വാതക ശ്‍മശാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇതോടെ രണ്ട് ഗ്യാസ് ചേംബര്‍ സംവിധാനം ഒരേസമയം പ്രവര്‍ത്തിപ്പിക്കാനാകും. സ്ഥിരം സമിതി അധ്യക്ഷരായ എം ആര്‍ പ്രേം, എ എസ് കവിത, സിപിഎം പാര്‍ലമെന്‍ററി പാര്‍ടി സെക്രട്ടറി സൗമ്യരാജ്, ഡിപി സി അംഗം ഡി പി മധു, കൗണ്‍സിലര്‍മാരായ കെ ബാബു, ബി മെഹബൂബ്, ഗോപിക, മോനിഷ, ജ്യോതി, റഹിയാനത്ത്, കെ എസ് ജയന്‍, ഹെലന്‍ ഫെര്‍ണാണ്ടസ്, സുമം സ്കന്ദന്‍ മുനിസിപ്പല്‍ എൻജിനിയര്‍ ഷിബു എല്‍ നാല്‍പ്പാട്ട്, ഹെല്‍ത്ത് ഓഫീസര്‍ കെ പി വര്‍ഗീസ്, കോണ്‍ട്രാക്ടര്‍ രവി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ്ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍ സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ രാഖി രജികുമാര്‍ നന്ദിയും പറഞ്ഞു.









0 comments