ഉദ്‌ഘാടനം 19ന്, സംഘാടക സമിതിയായി
സിബിഎൽ ആദ്യമത്സരം കൈനകരിയിൽ

ചാമ്പ്യൻസ് ബോട്ട് ലീഗ് കൈനകരി ജലോത്സവം സംഘാടകസമിതി രൂപീകരണ യോഗം ടെക്‌നിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ ഉദ്ഘാടനംചെയ്യുന്നു
തകഴി
അഞ്ചാമത് എഡിഷൻ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിയ്ക്ക് 19ന് കൈനകരിയിൽ തുടക്കമാകും. ആദ്യ മത്സരമായ കൈനകരി വള്ളംകളിയുടെ സംഘാടകസമിതി യോഗം ടെക്നിക്കൽ കമ്മിറ്റിയംഗം സി കെ സദാശിവൻ ഉദ്‌ഘാടനംചെയ്തു. സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളും സംഘടിപ്പിക്കും. സിബിഎൽ ഉദ്ഘാടനവേദിയായി കൈനകരി തെരഞ്ഞെടുത്തതിന് സർക്കാരിനെയും വിനോദസഞ്ചാര വകുപ്പിനെയും യോഗം അഭിനന്ദിച്ചു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം എസി പ്രസാദ് അധ്യക്ഷനായി. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയംഗങ്ങളായ ആർ കെ കുറുപ്പ്, കെ കെ ഷാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീലാ സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീതാ മിനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, നോബിൻ പി ജോൺ, സബിതാ മനു. പഞ്ചായത്തംഗങ്ങളായ ഡി ലോനപ്പൻ, സി എൽ ലജുമോൻ, എ ഡി ആന്റണി, ആഷാ ജെയിംസ്, ലീനാമോൾ ബൈജു, നെടുമുടി എസ്എച്ച്ഒ നൗഫൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി രതീശൻ, പി വി സുനോസ്, റോചാ സി മാത്യു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മറ്റിയും രൂപീകരിച്ചു.









0 comments