മാരാരിക്കുളത്ത് കാമറ കണ്ണുകൾ

സിസിടിവി ക്യാമറകളുടെ സ്വിച്ച്ഓൺ നടത്തി മാരാരിക്കുളം എസ്എച്ച്ഒ പി.കെ മോഹിത് സംസാരിക്കുന്നു
കഞ്ഞിക്കുഴി
മാരാരിക്കുളം മൈത്രി റെസിഡൻസ് അസോസിയേഷൻ പ്രദേശത്ത് സ്ഥാപിച്ച സിസിടിവി കാമറകൾ മാരാരിക്കുളം പൊലീസ് എസ്എച്ച്ഒ പി കെ മോഹിത് സ്വിച്ച്ഓൺ ചെയ്‌തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ എം തോമസ് അധ്യക്ഷനായി. സെക്രട്ടറി പി എ സനിൽ, വൈസ്‌പ്രസിഡന്റ് കെ ജി ബാബു, ഡോ. വി എസ് ജയൻ, രക്ഷാധികാരി പ്രമോദ് ഇടക്കണ്ണാട്ട് എന്നിവർ സംസാരിച്ചു. മാരാരിക്കുളം ഗവ. എൽപി സ്‌കൂൾ പ്രഥമാധ്യാപിക ബീന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.









0 comments