കായൽഹൃദയം പ്രകാശിപ്പിച്ചു

പി ടി രമേശ് രചിച്ച "കായൽഹൃദയം’ കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിലിന് നൽകി പ്രകാശിപ്പിക്കുന്നു
അരൂർ
പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി പി ടി രമേശ് രചിച്ച "കായൽഹൃദയം’ പുസ്തകം കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിലിന് നൽകി പ്രകാശിപ്പിച്ചു. എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ ഉദ്‌ഘാടനംചെയ്തു. ദലീമ എംഎൽഎ അധ്യക്ഷയായി. കെ പി അജിത്ത്കുമാർ, പി കെ സാബു, കരുവ മോഹൻ, ഹേമ തൃക്കാക്കര, ഗീത പുഷ്‌കരൻ, കുമാരി വിജയ, എം പി ലത, കെ എസ് ശ്രീദേവി, ബിന്ദുവയലാർ, ഇ എം സജിമോൻ എന്നിവർ സംസാരിച്ചു.









0 comments