സ്മരണകളില്‍ ബാപ്പുജി

ഗാന്ധിജയന്തി ദിനത്തിൽ കായംകുളം നഗരസഭയിലെ ശുചീകരണ ജീവനക്കാരെയും ഹരിതകർമസേനാംഗങ്ങളെയും നഗരസഭാധ്യക്ഷ പി ശശികല ആദരിക്കുന്നു
കാർത്തികപ്പള്ളി
മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷ ഗീത ശ്രീജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. പി വി സന്തോഷ്, ബിന്ദു സുഭാഷ്, ജോയിന്റ് ബിഡിഒ ബിജു തുടങ്ങിയവർ പങ്കെടുത്തു. കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനാഘോഷം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശുചിത്വസന്ദേശറാലി, ശുചീകരണം എന്നിവ നടത്തി. ശുചീകരണം നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനംചെയ്‌തു. ശുചീകരണ ജീവനക്കാരെയും ഹരിതകർമസേനാംഗങ്ങളെയും ആദരിച്ചു. മാലിന്യസംസ്‌കരണത്തിലെ മികച്ച രീതികളെക്കുറിച്ച് റിസോഴ്‌സ്‌പേഴ്‌സൺ തൊടിയൂർ രാധാകൃഷ്‌ണൻ ക്ലാസ് എടുത്തു. പുല്ലുകുളങ്ങര ജനത വായനശാലയിൽ ഗാന്ധിജയന്തി ആഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കീച്ചേരിൽ ശങ്കരപ്പിള്ള ഉദ്ഘാടനംചെയ്‌തു. വായനശാലാ വൈസ്‌പ്രസിഡന്റ് വി രമാദേവി അധ്യക്ഷയായി. ബാലവേദി കുട്ടികളുടെ ക്വിസ്‌മത്സരം നടന്നു. വിജയികൾക്ക് ഗാന്ധി സാഹിത്യകൃതികൾ സമ്മാനിച്ചു. സി മോഹനൻ, ഡി അംബികാദേവി, എ ജയകൃഷ്‌ണൻ, ഷീല പ്രസാദ് എന്നിവർ സംസാരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തും പപ്പൻമുക്ക് ഗ്രാമീണ വായനശാലയും ചേർന്ന് ഗാന്ധിജയന്തിദിനത്തിൽ ശുചിത്വോത്സവം സംഘടിപ്പിച്ചു. പ്ലാസ്‌റ്റിക് ശേഖരണവും ശുചീകരണവും പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ് കുമാർ ഉദ്ഘാടനംചെയ്‌തു. ലൈബ്രറി പ്രസിഡന്റ് പി രമേശൻ അധ്യക്ഷനായി. സെക്രട്ടറി ഡി സലീം, വിഇഒ അരുൺകുമാർ സാലി എന്നിവർ സംസാരിച്ചു. ശുചീകരണത്തിൽ ലൈബ്രറി പ്രവർത്തകരും ഹരിതസേന അംഗങ്ങളും പങ്കെടുത്തു. മുതിർന്ന ഹരിതസേന അംഗത്തെ ആദരിച്ചു.









0 comments