അയ്യൻകാളി ജയന്തി ആഘോഷിച്ചു

ആലപ്പുഴ
നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ചുകഴിഞ്ഞ ജനസമൂഹത്തെ അവകാശബോധത്തിന്റെ സമരപാഠങ്ങൾ പഠിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനങ്ങളും അനുസ്‌മരണ പരിപാടികളും സംഘടിപ്പിച്ചു. ചാരുംമൂട് വള്ളികുന്നം അയ്യൻകാളി സ്‌മാരക സമിതി സംഘടിപ്പിച്ച 162–ാമത് അയ്യൻകാളി ജയന്തി ദിനാഘോഷം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എസ് ശിബിൻരാജ് അധ്യക്ഷനായി. വള്ളികുന്നം പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ജെ രവീന്ദ്രനാഥ്, എസ് വൈ ഷാജഹാൻ, ജി മുരളി, പഞ്ചായത്തംഗം തൃദീപ്‌കുമാർ, കെ മൻസൂർ, എൻ മുകേഷ്, കെ ശിവൻകുട്ടി, എ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.









0 comments