അമരസ്‌മരണയിൽ അയ്യൻകാളി

അയ്യൻകാളി ജയന്തി അവിട്ടാഘോഷം സാധുജന പരിപാലന സംഘം ജില്ല പ്രസിഡന്റ് സുരേഷ് സഹദേവൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അധസ്ഥിത ജനവിഭാഗങ്ങളുടെ അന്തസ്സിനും അഭിമാനത്തിനുമായി പോരാടുകയും നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തിയ ജാതിമേല്‍ക്കോയ്മയെ സധൈര്യം നേരിട്ട നവോത്ഥാനപോരാളി അയ്യൻകാളിയുടെ 162–-ാം ജയന്തി അവിട്ടാഘോഷം ജില്ലയിൽ ആചരിച്ചു. വിവിധ സംഘടനകൾ റാലിയും അനുസ്മരണവും നടത്തി. മഹാത്മ അയ്യൻകാളിയുടെ 162–ാം- ജയന്തി അവിട്ടാഘോഷം സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റി വിവിധ കരയോഗങ്ങളിൽ ആഘോഷിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രാർഥന, ജന്മദിന സമ്മേളനം, മധുരം വിളമ്പ് എന്നിവ നടത്തി. തെക്കനാര്യാട് പുതുവൽ കരയോഗത്തിൽ ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ശ്രീധരൻ, ജില്ല സെക്രട്ടറി കെ സുരേഷ്‌കുമാർ, ബിന്ദു എന്നിവർ സംസാരിച്ചു. മാവേലിക്കര പടിഞ്ഞാറെ നടയിൽ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. മായിത്തറ, തഴുപ്പ്, ചേർത്തല, വയലാർ, വളമംഗലം, ചക്കരക്കുളം, വടക്കനാര്യാട്, ചെന്നിത്തല 120- നമ്പര്‍ കരയോഗം, മണക്കാട്, ഈരേഴ, ഉമ്പര്‍നാട്, പുതിയകാവ്, കൊറ്റാര്‍കാവ്, മാവേലിക്കര, കുട്ടനാട്, ഹരിപ്പാട്, പള്ളിപ്പാട് കരയോഗങ്ങളിലും അവിട്ടാഘോഷമുണ്ടായി.









0 comments