അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് 19 വർഷം തടവ്

ആലപ്പുഴ
അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീയപുരം ചെറുതന വില്ലേജിൽ ചെറുതനമുറിയിൽ തോപ്പിൽവീട്ടിൽ സുരേഷ് (54)നെ 19 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നര ലക്ഷം രൂപ പിഴയുമൊടുക്കണം. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ-്ജി രേഖാ ലോറിയനാണ് ശിക്ഷ വിധിച്ചത്. 2018 ജൂൺ 18ന് പ്രതി അയൽവാസിയായ ചെറുതന തെക്കുമുറിയിൽ അശ്വതി ഭവനിൽ പ്രമോദ് ലാലിനെ(47) വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയിലേക്കുള്ള വെട്ട് തടഞ്ഞ പ്രമോദ് ലാലിന്റെ ഇടത് കെെപ്പത്തി മുറിഞ്ഞു പോവുകയും വലതു കൈക്ക് മുറിവേൽക്കുകയും ചെയ-്തു. പ്രതിയെ പട്ടിയെ കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചെന്ന മുൻ വിരോധമാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റതിനാൽ പ്രമോദ് ലാലിന്റെ ഇടതുകൈ മുറിച്ചുമാറ്റിയിരുന്നു. വീയപുരം പൊലീസ് സ്റ്റേഷൻ എഎസ്ഐ ബാലു എഫ്ഐആർ രജിസ്റ്റർ ചെയ-്ത-- കേസിൽ ഇൻസ-്പെക്-ടർമാരായ വി ആർ ജഗദീഷ്, പി ജെ ടോൾസൺ, എ ഷെഫീക്ക് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രവീൺ ഹാജരായി.









0 comments