അർത്തുങ്കൽ ജനകീയാരോഗ്യ കേന്ദ്രം തുറന്നു

തൈക്കാട്ടുശേരി തേവർവട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കിഫ്‌ബി പദ്ധതിയിൽ അനുവദിച്ച 1.3 കോടി രൂപയുടെ കെട്ടിടനിർമാണം ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
അർത്തുങ്കൽ
ചേർത്തല തെക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ആരംഭിച്ച അർത്തുങ്കൽ ജനകീയാരോഗ്യ കേന്ദ്രം ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ ഉദ്ഘാടനംചെയ്‌തു. ചേർത്തല തെക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് നിബു എസ് പത്മം അധ്യക്ഷനായി. പഞ്ചായത്തംഗം ശ്രീലത നടേശൻ, ജില്ലാ ജനകീയാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ ഡോ. അനീഷ് ശശിധരൻ, മെഡിക്കൽ ഓഫീസർ ഡോ. ടെനി ജോർജ് പള്ളിപ്പാടൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി സലീം, ഷൈലജ അശോകൻ ഹെൽത്ത് ഇൻസ്‌പെക്‌ടർ വി പി ജോഷി എന്നിവർ സംസാരിച്ചു.









0 comments