കഞ്ചാവുമായി പിടിയിൽ

അരുൺ സേവ്യർ വർഗീസ്
ചേർത്തല
തണ്ണീർമുക്കം പഞ്ചായത്ത് 15–-ാം വാർഡിൽ മുട്ടത്തിപ്പറമ്പ് പീസ്‌വില്ലയിൽ അരുൺ സേവ്യർ വർഗീസ് (33) 1.75 കിലോ കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ആർ പ്രശാന്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലവൂർ ഭാഗത്തെ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ (ഗ്രേഡ്) ഇ കെ അനിൽ, സി വി വേണു, ഷിബു പി ബെഞ്ചമിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി ബി വിപിൻ, ഗോപീകൃഷ്‌ണൻ, എ പി അരുൺ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജയകുമാരി എന്നിവരാണ് പ്രതിയെ പിടിച്ചത്.









0 comments