എംഎൽഎ പ്രതിഭാ പുരസ-്കാരവിതരണം
അനുമോദനങ്ങൾ വിദ്യാർഥികൾക്ക് പ്രചോദനമാകണം: സ്‌പീക്കർ

ചെങ്ങന്നൂർ
മികച്ച വിജയികൾക്ക് സമ്മാനിക്കുന്ന പുരസ്കാരങ്ങൾ വിദ്യാർഥികൾക്ക് ഭാവി വിജയത്തിന് പ്രചോദനമാകണമെന് സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവർക്ക് എംഎൽഎ പ്രതിഭാ പുരസ്കാരവിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നതിന് കഠിനാധ്വാനവും ഒപ്പമുണ്ടാകണം. പഠനവും തൊഴിലും ഒത്തുകൊണ്ടുപോകുന്ന തരത്തിൽ വിദ്യാർഥികളെ പാകപ്പെടുത്താൻ രക്ഷിതാക്കൾ ശ്രമിക്കണം. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ജീവിതത്തിൽ എ പ്ലസ് നേടണമെങ്കിൽ നല്ല മനുഷ്യരാവണം. മാനവികത ഉയർത്തിപ്പിടിച്ചു സഹജീവികളോട് കരുണ കാണിക്കണം–- മന്ത്രി പറഞ്ഞു. മഹാത്‌മ അയ്യൻകാളിയുടെ കൈപിടിച്ച് ഊരൂട്ടമ്പലം സ്കൂളിൽ പഠനത്തിനെത്തി ചരിത്രം സൃഷ്ടിച്ച പഞ്ചമിയുടെ പിൻതലമുറക്കാരി ആതിര ശ്രീജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നടൻ അർജുൻ അശോകൻ വിശിഷ്ടാതിഥിയായി. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പത്മാക്ഷിയമ്മ, ഗായിക കൺമണി, മുഹമ്മദ് യാസിൻ എന്നിവരെ അനുമോദിച്ചു. കെഎസ്‌സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, നഗരസഭാധ്യക്ഷ ശോഭ വർഗീസ്, ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് കെ എം സലിം, പുഷ്പലത മധു, കെ ആർ മുരളീധരൻപിള്ള, എം ജി ശ്രീകുമാർ, ടി വി രത്നകുമാരി, കെ കെ സദാനന്ദൻ, ടി സി സുനിമോൾ, പ്രസന്ന രമേശൻ, പി വി സജൻ, മഞ്ജുള ദേവി, വി വിജി, ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം ശശികുമാർ സ്വാഗതവും കൺവീനർ പി എൻ ശെൽവരാജൻ നന്ദിയും പറഞ്ഞു. 750ലേറെ പ്രതിഭകളെ അനുമോദിച്ചു. ലഹരിക്കെതിരെ ഏകാംഗ നാടകവും കലാപരിപാടികളും അരങ്ങേറി.









0 comments