മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സജ്ജം
സ്‌മാർട്ടാകും മൃഗാരോഗ്യവും

ആലപ്പുഴ
വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വാഹനം ഫ്ലാഗ്ഓഫ്ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ വെറ്ററിനറി കേന്ദ്രത്തിലും തെരഞ്ഞെടുത്ത അഞ്ച് സ്ഥാപനങ്ങളിലുമാണ് മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റിന്റെ സേവനം ലഭ്യമാകുക. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. ഞായർ ഒഴികെ ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെയാണ് പ്രവർത്തനം. സർക്കാർ നിരക്കിൽ വളർത്തുമൃഗങ്ങൾക്ക് വന്ധ്യംകരണം ഉൾപ്പെടെ ശസ്‌ത്രക്രിയകൾ നടത്തും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിൽ കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാം. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ് രമ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി വി വിനോദ്, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻമാരായ ഡോ. പി രാജീവ്, ഡോ. എൽ ദീപ തുടങ്ങിയവർ പങ്കെടുത്തു.









0 comments