ആനപ്രമ്പാൽ വള്ളംകളി നാളെ

വിളംബര ട്രോഫി ഘോഷയാത്ര ലാലസൻ മുണ്ടുചിറ ഫ്ലാഗ് ഓഫ് ചെയ്യുന്നു
മങ്കൊമ്പ്
ആനപ്രമ്പാൽ വള്ളംകളിക്ക് വിളംബരമായി സംഘടിപ്പിച്ച ട്രോഫി ഘോഷയാത്ര ലാലസൻ മുണ്ടുചിറ ഫ്ലാഗ് ഓഫ് ചെയ്‌തു. ജലോത്സവ സമിതി ഓഡിറ്റർ മോനിച്ചൻ കൊച്ചുവീട് നേതൃത്വംനൽകി. ചൊവ്വാഴ്‌ചയാണ് വള്ളംകളി. വള്ളംകളിസമിതി ഭാരവാഹികളായ സുനിൽ മൂലയിൽ, തോമസുകുട്ടി ചാലുങ്കൽ, അരുൺ പുന്നശേരിൽ, ഷാജി കറുകത്ര, പീയൂഷ് പി പ്രസന്നൻ, മനോഹരൻ വെറ്റിലക്കണ്ടം, സണ്ണി അനുപമ, ജിനു ശാസ്‌താംപറമ്പ്, എം ജി കൊച്ചുമോൻ, കെ വി മോഹനൻ, സുനിൽ സാഗർ, മനോജ് തുണ്ടിയിൽ, സുകു പാക്കളിൽ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി വള്ളംകളി ഉദ്ഘാടനവും ആർസി ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ റെജി ചെറിയാൻ സമ്മാനദാനവും നടത്തും. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എസ് അശോക്‌കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകും.









0 comments