ചെട്ടികാട് ആശുപത്രിക്ക് ആംബുലൻസായി

ചെട്ടികാട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് പി പി ചിത്തരഞ്ജൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
മാരാരിക്കുളം
കിഫ്‌ബിയുടെ 118 കോടി രൂപ വിനിയോഗിച്ച് നിർമാണം പുരോഗമിക്കുന്ന ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്ക് പി പി ചിത്തരഞ്ജൻ എംഎൽഎ ആംബുലൻസ് നൽകി. സ്‌പെഷ്യൽ ഡെവലപ്പ്മെന്റ് പ്രോജക്ട് ഫണ്ടിൽനിന്ന് 20 ലക്ഷംരൂപ മുടക്കിയാണ് ഇത് വാങ്ങിയത്. എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ പ്രകാശ് ബാബു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി ജെ ഇമ്മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൾ ഷാജി, പഞ്ചായത്ത് അംഗം ലളിത വിദ്യാധരൻ, ആശുപത്രി സൂപ്രണ്ട് ഡോ. വിപിൻ കെ രവി എന്നിവർ സംസാരിച്ചു.









0 comments