സാക്ഷരതാദിനത്തിൽ അക്ഷരസംഗമം

ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാമിഷൻ സംഘടിപ്പിച്ച അക്ഷരസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ലോക സാക്ഷരതാദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാമിഷൻ അക്ഷരസംഗമം സംഘടിപ്പിച്ചു. പാണാവള്ളി അരയൻകാവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്ഘാടനംചെയ്‌തു. പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ കുഞ്ഞുമോൻ അധ്യക്ഷനായി. സാക്ഷരതാമിഷൻ ജില്ലാ പ്രോജക്‌ട് കോ– ഓർഡിനേറ്റർ കെ വി രതീഷ്, അസി. പ്രോജക്‌ട് കോ– ഓർഡിനേറ്റർ എസ് ലേഖ, പഞ്ചായത്തംഗങ്ങളായ ധന്യ സന്തോഷ്, ശാലിനി സമീഷ്, സാക്ഷരത പ്രേരക്മാരായ കെ കെ രമണി, സണ്ണി ജോൺ എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി തുല്യതാപരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രുതിമോളെ അനുമോദിച്ചു. ഡിജി കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത് 21,87,966 പേരാണ് ഡിജിറ്റൽ സാക്ഷരത നേടിയത്. ആഗസ്‌ത് 21ന് കേരളം ഡിജിറ്റൽ സാക്ഷരത നേടിയത് പ്രഖ്യാപിച്ചു. ജില്ലയിൽ എല്ലാവരെയും ബിരുദപഠനത്തിനെത്തിക്കാൻ ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാലയുമായി ചേർന്ന് ബിരുദപഠന കോഴ്സ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കാൻ കേന്ദ്രാവിഷ്‌കൃത പദ്ധതി ‘ഉല്ലാസ്' പുരോഗതിയിലാണെന്നും ജില്ലാ സാക്ഷരതാ മിഷൻ പ്രോജക്‌ട് കോ– ഓർഡിനേറ്റർ കെ വി രതീഷ് പറഞ്ഞു.









0 comments