ലെെഫായി 34,199 കുടുംബത്തിന്
വിലാസമായത് 42,402 സ്വപ-്നങ്ങൾക്ക്


ഫെബിൻ ജോഷി
Published on Nov 13, 2025, 01:34 AM | 1 min read
ആലപ്പുഴ
വീടിന് മുന്നിൽ ആരുടെയും ചിത്രങ്ങളില്ല. ഒരു സർക്കാരിന്റെയും ബ്രാൻഡിങുമില്ല. പാവപ്പെട്ടവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് സർക്കാർ ജില്ലയിൽ യാർഥാർഥ്യമാക്കുന്നത് 42,402 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ‘ലൈഫ് ഭവന പദ്ധതി’ ആണ് പതിനായിരങ്ങളെ ഉറപ്പുള്ള മേൽക്കൂരയുടെ സുരക്ഷിതത്വത്തിലേക്ക് എത്തിച്ചത്. അനുവദിച്ച 42,402 വീടുകളിൽ 34,199 (80.66 ശതമാനം) വീടുകൾ നിർമാണം പൂർത്തിയാക്കി. സാമ്പത്തികമായി ഞെരുക്കിയും വീടുകളിൽ ബ്രാൻഡിങ് അനുവദിച്ചില്ലെങ്കിൽ വിഹിതം അനുവദിക്കില്ലെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ധാർഷ്‌ട്യത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന മറുപടി നൽകിയാണ് കേരളത്തിന്റെ മുന്നേറ്റം. കരാറായതിൽ 8,203 വീടുകൾ നിർമാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. 2,898 വീടുകൾ തറയുടെ നിർമാണം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടന്നു. 725 വീടുകളുടെ ചുവരുകൾ പൂർത്തിയാക്കി. 558 വീടുകൾ മേൽക്കൂര പൂർത്തിയാക്കി നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു. 4022 വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും.








0 comments